Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala Municipality

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രെ പ​രാ​തി

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മൈ​ക്ക് ത​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ കൗ​ൺ​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രെ പൊ​ലി​സി​ൽ പ​രാ​തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ഹു​ലാ​ണ് പാ​ലാ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​നു പു​ളി​ക്ക​ക​ണ്ടം മൈ​ക്ക് ത​ട്ടി മാ​റ്റി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ഡ​യ​സി​ന് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​നി​ടെ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ഹു​ൽ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

ന​ഗ​ര​സ​ഭ​യു​ടെ പൊ​തു​മു​ത​ലി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

District News

പാലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ പ​​ട​​ല​​പ്പി​​ണ​​ക്കം: ത​​ങ്ങ​​ളെ ക​​രു​​വാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് സി​​പി​​എം

പാ​​ലാ: കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​ട​​ക്കം 35 ഓ​​ളം പ​​രി​​പാ​​ടി​​ക​​ള്‍ മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന​​താ​​യി രേ​​ഖ​​ക​​ള്‍ ഉ​​ണ്ടെ​​ന്നും ന​​ഗ​​ര​​സ​​ഭ​​യി​​ലെ പ​​ട​​ല​​പ്പി​​ണ​​ക്ക​​ത്തി​​ൽ എ​​ല്‍​ഡി​​എ​​ഫി​​നെ ക​​രു​​വാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും സി​​പി​​എം. പാ​​ലാ​​യി​​ല്‍ പൊ​​തു​​യോ​​ഗം ന​​ട​​ത്താ​​ന്‍ പ​​റ്റി​​യ മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ല്ല.


കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ഡി​​വൈ​​എ​​ഫ്‌​​ഐ​​യു​​ടെ സ​​മാ​​പ​​ന​​യോ​​ഗം ന​​ട​​ത്താ​​ന്‍ അ​​നു​​മ​​തി ത​​ര​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ് ക​​ത്ത് ന​​ല്‍​കി​​യി​​രു​​ന്നു. കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യു​​ടെ​​യും കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ​​യും പ​​ട​​ല പ്പി​​ണ​​ക്ക​​ത്തി​​ന് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍ ത​​ങ്ങ​​ളെ ക​​രു​​വാ​​ക്കി മു​​ത​​ലെ​​ടു​​പ്പ് ന​​ട​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും പാ​​ലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ല്‍ പ്ര​​തി​​പ​​ക്ഷ​​മാ​​യ ത​​ങ്ങ​​ള്‍ ക്രി​​യാ​​ത്മ​​ക നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച് എ​​ന്നും ഉ​​റ​​ച്ചു നി​​ല്‍​ക്കു​​ന്ന​​വ​​രാ​​ണെ​​ന്നും നേ​​താ​​ക്ക​​ളാ​​യ ലാ​​ലി​​ച്ച​​ന്‍ ജോ​​ര്‍​ജ്, സ​​ജേ​​ഷ് ശ​​ശി എ​​ന്നി​​വ​​ര്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.

സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​ക്കൊ​​പ്പം ഒ​​രു സ​​ഹ​​ക​​ര​​ണ​​ത്തി​​നു​​മി​​ല്ല: ജോ​​സ് കെ. ​​മാ​​ണി


പാ​​ലാ​​യി​​ല്‍ ഇ​​പ്പോ​​ള്‍ ഉ​​ള്ള​​ത് പ്രാ​​ദേ​​ശി​​ക​​മാ​​യ വി​​ഷ​​യ​​മാ​​ണെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം നേ​​താ​​വ് ജോ​​സ് കെ. ​​മാ​​ണി എം​​പി. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ന്‍റെ പ്രാ​​ദേ​​ശി​​ക നേ​​തൃ​​ത്വം തീ​​രു​​മാ​​ന​​മെ​​ടു​​ക്കും. സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​ക്കൊ​​പ്പം ഒ​​രു സ​​ഹ​​ക​​ര​​ണ​​ത്തി​​നു​​മി​​ല്ലെ​​ന്ന് മു​​ന്‍​പു​​ത​​ന്നെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യെ ഒ​​പ്പം കൂ​​ട്ടു​​ന്ന​​ത് പ​​ല അ​​പ​​ക​​ട​​ങ്ങ​​ള്‍​ക്കും കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് മു​​ന്‍​കൂ​​ട്ടി ക​​ണ്ടി​​ട്ടു​​ണ്ട്. നി​​ല​​വി​​ലു​​ള്ള​​ത് യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​മാ​​ണ്.

അ​​വി​​ശ്വാ​​സം സം​​ബ​​ന്ധി​​ച്ചൊ​​ക്കെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം പ്രാ​​ദേ​​ശി​​ക നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ക്കും. പാ​​ലാ അ​​നാ​​ഥ​​മാ​​യി പോ​​കാ​​ന്‍ പാ​​ടി​​ല്ല. ക​​ഴി​​ഞ്ഞ ആ​​റു മാ​​സ​​മാ​​യി പാ​​ലാ​​യി​​ല്‍ ഭ​​ര​​ണം ന​​ട​​ക്കു​​ന്നി​​ല്ല എ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

പി​​ന്തു​​ണ ന​​ല്‍​കി​​യ​​തു യുഡിഎഫ്: ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം


ഞ​​ങ്ങ​​ള്‍​ക്ക് പി​​ന്തു​​ണ ന​​ല്‍​കി​​യ​​തും എ​​ഗ്രി​​മെ​​ന്‍റ് ഉ​​ണ്ടാ​​ക്കി​​യ​​തും കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും നേ​​താ​​ക്ക​​ന്മാ​​രു​​മാ​​യി​​ട്ടാ​​ണെ​​ന്നും കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​മാ​​യി​​ട്ട​​ല്ലെ​​ന്നും പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ലെ വി​​ഷ​​യ​​ത്തി​​ൽ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യി​​ലെ കൗ​​ൺ​​സി​​ല​​ർ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം പ്ര​​തി​​ക​​രി​​ച്ചു.

Kerala

പാ​ലാ​യെ അ​നാ​ഥ​മാ​ക്കി​ല്ല; സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യെ പി​ന്തു​ണ​യ്ക്കി​ല്ലെന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​ മാ​ണി. ഭ​ര​ണ പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ൽ പാ​ലാ​യെ അ​നാ​ഥ​മാ​ക്കി​ല്ലെ​ന്നും യു​ഡി​എ​ഫി​ന്‍റെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പാ​ലാ​യു​ടെ വി​ക​സ​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​തു​ജ​നം പ​റ​യു​ന്നു​ണ്ട്. നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന​ക​ത്തെ ആ​ഭ്യ​ന്ത​ര പ്ര​ശ്നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ലാ ന​ഗ​ര​സ​ഭാ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​മാ​കും തീ​രു​മാ​ന​മെ​ടു​ക്കു​ക. എ​ന്നാ​ൽ സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യു​മാ​യി യോ​ജി​ച്ചു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​വും എ​ന്താ​യാ​ലും ഉ​ണ്ടാ​കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ത​ങ്ങ​ൾ​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നെ​ന്നും കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Kerala

സ്വ​ത​ന്ത്ര​മു​ന്ന​ണി​യെ ഓ​ർ​ത്ത് വേ​വ​ലാ​തി വേ​ണ്ട; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബി​ജു പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​കു​ന്ന​തി​നി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബി​ജു പു​ളി​ക്ക​ക​ണ്ടം. അ​ധി​കാ​രം പി​ടി​ക്കു​ന്ന​തി​നാ​യി മ​റ്റൊ​രു മു​ന്ന​ണി​യു​മാ​യും യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ശ്ര​മ​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര മു​ന്ന​ണി ത​യാ​റ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്ക് വോ​ട്ടു​ചെ​യ്ത ജ​ന​ങ്ങ​ൾ ആ​രും ത​ന്നെ ത​ങ്ങ​ൾ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​യി​ൽ വ​രാ​ൻ ആ​ഗ്ര​ഹി​ച്ച​ല്ല വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റി​ച്ച് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​രാ​യി നി​ല​കൊ​ള്ളാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ന​ഗ​ര​സ​ഭ​യി​ൽ ഒ​രൊ​റ്റ സ്വ​ത​ന്ത്ര ബ്ലോ​ക്കാ​യി ഇ​രു​ന്ന് പ്ര​ശ്നാ​ധി​ഷ്ഠി​ത​മാ​യി ചി​ന്തി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ത​ങ്ങ​ളു​ടെ തീ​രു​മാ​നം.

അ​തി​നാ​ൽ ഇ​രു​മു​ന്ന​ണി​ക​ളും ത​ങ്ങ​ളെ​ച്ചൊ​ല്ലി വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ബി​ജു പു​ളി​ക്ക​ക​ണ്ടം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വി​ഷ​യം കെ​പി​സി​സി​ക്ക് വി​ട്ടി​രി​ക്കു​ക​യാ​ണ്.

Kerala

പാ​ലാ​യി​ൽ ക​ളി​മാ​റി; ദി​യാ പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രേ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്

പാ​ലാ: ന​ഗ​ര​സ​ഭാ ഭ​ര​ണ​പ​ക്ഷ​ത്ത് ക​ടു​ത്ത ഭി​ന്ന​ത​യും പൊ​ട്ടി​ത്തെ​റി​യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ദി​യാ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രെ ആ​റ് ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. ചെ​യ​ർ​പേ​ഴ്സ​ണി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി.

അ​ഞ്ച് കൗ​ൺ​സി​ല​ർ​മാ​രും വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ മാ​യ രാ​ഹു​ലു​മാ​ണ് ക​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ​ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ കോ​ൺ​ഗ്ര​സ് കൗൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​ശ്ര​മ​വും ഉ​ണ്ടാ​യെ​ന്നും ക​ത്തി​ൽ ആ​രോ​പി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലു​മു​ള്ള വി​യോ​ജി​പ്പാ​ണ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പെ​ട്ടെ​ന്നു​ള്ള നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം അ​നു​ന​യ ച​ർ​ച്ച​ക​ളും ആ​രം​ഭി​ച്ചു.

14 യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ ച​ർ​ച്ച​യാ​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. പു​ളി​ക്ക​ക​ണ്ടം കു​ടും​ബാം​ഗ​ങ്ങ​ളാ​യ ​മൂ​ന്ന് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പാ​ലാ ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. 

Kerala

പാലാ നഗരസഭയിൽ വീണ്ടും മോഷണം; പരാതിയുമായി ദിയ പുളിക്കകണ്ടം

കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്‍റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.

അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.

മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്‍റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.

യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.

Kerala

പുളിക്കകണ്ടം ജനസഭ ചേർന്നു; ദിയയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യം, തീരുമാനം നാളെ

പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.

പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.

ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്‍റെ നിലപാടും നിര്‍ണായകമാകും.

പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.

Kerala

പാലാ നഗരസഭ ചെയര്‍മാന്‍: പുളിക്കക്കണ്ടം ജനകീയ സഭ തീരുമാനിക്കും

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.

ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്‌സിന്‍റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്‍റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്‌സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.

എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്‌സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.

എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.

Kerala

പാ​ലാ​യി​ൽ ര​ണ്ടി​ല വാ​ടി​ക്ക​രി​ഞ്ഞു; ന​ഗ​ര​സ​ഭാ ഭ​ര​ണം യു​ഡി​എ​ഫ് ഉ​റ​പ്പി​ച്ചു

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ജോ​സ് കെ. ​മാ​ണി​യേ​യും എ​ൽ​ഡി​എ​ഫി​നെ​യും ഞെ​ട്ടി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ചു. യു​ഡി​എ​ഫ്12 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് പ​ത്തു സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ നാ​ലു സീ​റ്റി​ലും വി​ജ​യി​ച്ചു. ഇ​തി​ൽ മൂ​ന്നെ​ണ്ണം ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും സ​ഹോ​ദ​ര​നും ബി​നു​വി​ന്‍റെ മ​ക​ളും വി​ജ​യി​ച്ച് വാ​ർ​ഡു​കാ​ളാ​ണ്.

ഈ ​മൂ​ന്നു​പേ​രും യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കും. ഇ​വ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​റു​ത്തി​യി​രു​ന്നി​ല്ല. മൂ​ന്നു പേ​രും സ്വ​ത​ന്ത്ര​രാ​യി ജീ​പ്പ് ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം സി​പി​എം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​റു​പ്പ് വ​സ്ത്ര​മ​ണി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച ബി​നു പു​ളി​ക്ക​ക്ക​ണ്ടം പു​തി​യ രാ​ഷ്ട്രീ​യ​പ​രീ​ക്ഷ​ണ​ത്തി​ല്‍ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്.

20 വ​ര്‍​ഷ​മാ​യി കൗ​ണ്‍​സി​ല​റാ​യ ബി​നു ഒ​രു ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യും ഒ​രു ത​വ​ണ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യും ര​ണ്ടു ത​വ​ണ സ്വ​ത​ന്ത്ര​നാ​യു​മാ​ണു ജ​യി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബി​നു​വി​നെ സി​പി​എം പു​റ​ത്താ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ജോ​സ് കെ. ​മാ​ണി നേ​രി​ട്ട് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും ന​ഗ​ര​സ​ഭ കൈ​വി​ട്ടു പോ​യ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​കും.

 

Latest News

Corehub Up